Top
19
Monday, February 2018
About UsE-Paper

ഡല്‍ഹി വാഹനനിയന്ത്രണം ഫലപ്രദമാകില്ലെന്ന് ഹരിത ട്രിബ്യൂണല്‍

Saturday Nov 11, 2017
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി > വായുമലിനീകരണം തടയാന്‍ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണമേര്‍പ്പെടുത്താനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നീക്കം ചോദ്യംചെയ്ത് ദേശീയ ഹരിത ട്രിബ്യൂണല്‍. തിങ്കളാഴ്ചമുതല്‍ അഞ്ച് ദിവസത്തേക്ക് നിയന്ത്രണം നടപ്പാക്കുമെന്നാണ് ഡല്‍ഹി ഗതാഗതവിഭാഗം അറിയിച്ചത്. ജനങ്ങളെ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിപ്പിക്കാന്‍ പ്രേരിപ്പിക്കുകമാത്രമാകും നിയന്ത്രണത്തിന്റെ ഫലമെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. കൂടുതല്‍ വാഹനങ്ങള്‍ വരുന്നതോടെ സംസ്ഥാനത്തിനുള്ളിലെ ഗതാഗതപ്രശ്നവും മലിനീകരണവും രൂക്ഷമാകും. വിപരീതഫലം ഉണ്ടാക്കില്ലെന്ന് ഉറപ്പു തന്നാലേ നിയന്ത്രണം നടപ്പാക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും ബെഞ്ച് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ഡല്‍ഹിയെ മാറ്റാനുള്ള നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. സുപ്രീംകോടതിയും ദേശീയ ഹരിതട്രിബ്യൂണലും മലിനീകരണം തടയാനുള്ള നൂറ് മാര്‍ഗങ്ങള്‍ എത്രയോവട്ടം നിര്‍ദേശിച്ചിട്ടുണ്ട്. അതൊന്നും നടപ്പാക്കാതെ കണ്ണില്‍പൊടിയിടാനുള്ള നടപടികളുമായി മുന്നോട്ടുവരരുതെന്നും ട്രിബ്യൂണല്‍ വിമര്‍ശിച്ചു. ഇരുചക്രവാഹനങ്ങളെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയ നടപടിയിലെ യുക്തിയെയും ട്രിബ്യൂണല്‍ ചോദ്യംചെയ്തു.

Related News

കൂടുതൽ വാർത്തകൾ »