19 November Monday

ത്രിപുര, ബംഗാള്‍ അതിക്രമം: 24ന് ഡല്‍ഹിയില്‍ ധര്‍ണ‐ യെച്ചൂരി

ഗോപിUpdated: Tuesday Jul 10, 2018

കൊൽക്കത്ത > ത്രിപുരയിലേയും പശ്ചിമ ബംഗാളിലേയും ജനാധിപത്യ കശാപ്പിനെതിരെ 24ന് സിപിഐ എമ്മും മറ്റ് ഇടതുപാർടികളും ഡൽഹിയിൽ ധർണ നടത്തുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.

ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നശേഷം  ജനാധിപത്യ മര്യാദകളെല്ലാം ലംഘിച്ചു കൊണ്ടുള്ള അതിക്രമമാണ് സിപിഐ എമ്മിനെതിരെ നടക്കുന്നത്. പാർടിയുടെ നാല് പ്രവർത്തകരെ കൊലപ്പെടുത്തി. ധാരാളം പേരെ കള്ളക്കേസുകളിൽ കുടുക്കി. മന്ത്രിമാരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് അക്രമം നടക്കുന്നത്. ജനാധിപത്യ സംവിധാനമാകെ അപ്രസക്തമാക്കുന്ന  അക്രമപരമ്പരയാണ് പശ്ചിമബം​ഗാളിൽ ഉണ്ടായതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

പ്രധാന വാർത്തകൾ
Top