14 November Wednesday

‘ജനത്തെ എക്കാലവും വി‌ഡ‌്ഢിയാക്കാനാകില്ല’

സ്വന്തം ലേഖകൻUpdated: Sunday Sep 9, 2018

ന്യൂഡൽഹി > കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശവുമായി ബിജെപി നേതാക്കളായ യശ്വന്ത‌് സിൻഹയും ശത്രുഘ‌്നൻ സിൻഹ എംപിയും. ഡൽഹിയിൽ ആം ആദ്മി പാർടി പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ‌് ഇരുവരും കേന്ദ്രനയങ്ങളെ രൂക്ഷമായി വിമർശിച്ചത‌്. ദേശീയ എക‌്സിക്യൂട്ടീവ‌് ചേരുന്നതിനിടെ ഇരുനേതാക്കളുടെയും പരസ്യവിമർശം ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി.

തെറ്റ‌് ചെയ്യുന്നവർക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശിക്ഷ നൽകുമെന്ന് മുൻ കേന്ദ്രമന്ത്രികൂടിയായ യശ്വന്ത് സിൻഹ പറഞ്ഞു. ടിവി ചാനലിലെ ചർച്ചകളിൽ പങ്കെടുക്കുന്നവർ തങ്ങളാണ് നേതാക്കൾ എന്ന‌് കരുതുന്നു.
ചിലർ കരുതുന്നത‌് ജനങ്ങൾ വിഡ്ഢികളാണെന്നും മാധ്യമങ്ങൾ അവരുടെ നിയന്ത്രണത്തിലാണെന്നുമാണ്. എന്നാൽ, ജനങ്ങൾ ഇത‌് അധികകാലം അനുവദിച്ചുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ബിജെപി അംഗമാണെന്നതിനേക്കാൾ 'ഭാരതീയ ജനത' (ഇന്ത്യയിലെ ജനങ്ങൾ)യുടെ ഭാഗമാണ് എന്നതുകൊണ്ടാണ് ബിജെപിയെ വിമർശിക്കുന്നതെന്ന‌് ശത്രുഘ്നൻ സിൻഹ പറഞ്ഞു.

പാർടി പ്രധാനമാണ്. എന്നാൽ, രാജ്യം കൂടുതൽ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും സംസാരിച്ചു.


പ്രധാന വാർത്തകൾ
Top