25 September Tuesday

പൊരിവെയിലിൽ കുട്ടിയുമായി പ്രകടനം: അസമിൽ അമ്മക്കെതിരെ കേസ‌്

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018

ലാംഖിംപുർ>ഇന്ധനവില വർധനയ‌്ക്കെതിരെ അസം കോൺഗ്രസ‌് നടത്തിയ സമരത്തിൽ പൊരിവെയിലിൽ എട്ടുവയസ്സുകാരിയെ പങ്കെടുപ്പിച്ചത് വിവാദത്തിൽ. അസം കോൺഗ്രസിനെതിരെ രൂക്ഷവിമർശമാണ് സാമൂഹ്യമാധ്യമങ്ങളിൽ.  വിവിധ വിദ്യാർഥിസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്തോടെ ലംഖിംപുർ പൊലീസ് സ്വമേധയാ കേസെടുത്തു.

പ്രതീകാത്മകമായാണ് കുട്ടിയെ പാളയിലിരുത്തി വലിച്ചതെന്നും കുറച്ചുസമയംമാത്രമേ കുട്ടിയെ പാളയിൽ ഇരുത്തി വലിച്ചതെന്നും കുട്ടിക്ക് ശാരീരികവും മാനസികവുമായി ഒരു ബുദ്ധിമുട്ടും വരുത്തിയില്ലെന്നും കുട്ടിയുടെ അമ്മയായ  മഹിളാ കോൺഗ്രസ് നേതാവ‌് പൊലീസിനോടു പറഞ്ഞു.

ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട‌് പ്രകാരം കേസെടുത്തു.കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് എപിസിസി നേതൃത്വം അറിയിച്ചു. കുട്ടിയുടെ അമ്മയുടെ നിർബന്ധംമൂലമാണ് പ്രവർത്തകർ ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന‌്  ലാംഖിംപുർ ജില്ലാ കോൺഗ്രസ‌് പ്രസിഡന്റ് ഡോ. ജയ‌്‌പ്രകാശ് ദാസ് പറഞ്ഞു

പ്രധാന വാർത്തകൾ
Top