20 November Tuesday

സഞ്ജീവ‌് ഭട്ടിനെ കസ്റ്റഡിയിൽ വേണമെന്ന ഹർജി തള്ളി , ഗുജറാത്ത‌് പൊലീസിന‌് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018


അഹമദാബാദ‌്
22 വർഷം മുമ്പത്തെ ആരോപണത്തിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കിയ മുൻ ഐപിഎസ‌് ഓഫീസർ സഞ്ജീവ‌്ഭട്ടിനെ കസ്റ്റഡിയിൽ വേണമെന്ന ഗുജറാത്ത‌് പൊലീസിന്റെ ആവശ്യം കോടതി തള്ളി. ബുധനാഴ‌്ച അറസ്റ്റ‌്ചെയ‌്ത ഭട്ടിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും 14 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും സിഐഡി ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം തള്ളിയ കോടതി സഞ്ജീവ‌്ഭട്ടിനെയും പലാൻപുർ മുൻ സ‌്റ്റേഷൻ ഓഫീസർ ഐ ബി വ്യാസിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ‌് ചെയ്യുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്ത വിമർശകനായ സഞ്ജീവ‌്ഭട്ടിനെ പ്രതികാര നടപടിയുടെ ഭാഗമായാണ‌് ബിജെപി സർക്കാർ അറസ്റ്റ‌്ചെയ‌്തത‌്. 1996ൽ ബനസ‌്കന്ദ എസ‌്പിയായിരിക്കെ അഭിഭാഷകനെ വ്യാജ മയക്കുമരുന്ന‌് കേസിൽ കുടുക്കിയെന്ന ആരോപണത്തിന്റെ പേരിലാണ‌് ബുധനാഴ‌്ച പുലർച്ചെ വീടുകയറി കസ്റ്റഡിയിലെടുത്തത‌്. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഭട്ടിന്റെ അറസ‌്റ്റെന്ന‌് ആക്ഷേപം ഉയർന്നിട്ടുണ്ട‌്.

2002ലെ ഗുജറാത്ത‌് കലാപത്തിൽ നരേന്ദ്ര മോഡിക്ക‌് പങ്കുണ്ടെന്ന‌് സഞ്ജീവ‌്ഭട്ട‌് നേരത്തെ സുപ്രീംകോടതിയിൽ സത്യവാങ‌്മൂലം നൽകിയിരുന്നു. ഇതിനുപിന്നാലെ 2015ൽ വ്യാജ ആരോപണം ഉന്നയിച്ച‌് സർവീസിൽനിന്ന‌് നീക്കി.


പ്രധാന വാർത്തകൾ
Top