22 September Saturday

സ്വവർഗരതി അം​ഗീകരിക്കുന്ന 125‐ാം രാജ്യംറൈ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

ന്യൂഡൽഹി
സുപ്രീംകോടതി 377‐ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയതോടെ സ്വവർഗരതി നിയമവിധേയമായുള്ള 125‐ാമത് രാജ്യമായി ഇന്ത്യ മാറി. 72 രാജ്യങ്ങളിൽ സ്വവർഗ ബന്ധം ക്രിമിനൽ കുറ്റമാണ്. പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, മ്യാൻമാർ, മാലദ്വീപ്, അഫ്ഗാനിസ്ഥാൻ എന്നിവ ഇതിൽപ്പെടും. പാകിസ്ഥാനിൽ അജീവനാന്ത തടവാണ് ശിക്ഷ.
യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, യുഎസ്, കാനഡ, എന്നിവിടങ്ങളിൽ അനുവദനീയമാണ്. തെക്കൻ അമേരിക്കൻ രാജ്യങ്ങളിലും റുവാണ്ട, ദക്ഷിണാഫ്രിക്ക, മൊസാംബിക്ക്, ഐവറികോസ്റ്റ്, മായി, കോംഗോ, മധ്യആഫ്രിക്കൻ റിപ്പബ്ലിക്ക് തുടങ്ങി ചുരുക്കം ആഫ്രിക്കൻ രാജ്യങ്ങളിലും ഇത‌്അ അംഗീകരിച്ചിട്ടുണ്ട‌്.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ബഹ‌്റൈൻ, ഇറാഖ്, ഇസ്രയേൽ, ജോർദാൻ എന്നിവിടങ്ങളിൽ സ്വവർഗ ബന്ധം നിയമവിധേയമാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top