Top
23
Thursday, February 2017
About UsE-Paper

പഞ്ചാബില്‍ കോണ്‍. വൈസ് പ്രസിഡന്റിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് വെട്ടി

Saturday Jan 7, 2017
വെബ് ഡെസ്‌ക്‌


ജലന്ധര്‍ > പഞ്ചാബ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും മുന്‍മന്ത്രിയുമായ അവതാര്‍ ഹെന്റിയുടെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് വെട്ടി. ജലന്ധര്‍ നോര്‍ത്ത് മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ളയാളാണ് ഹെന്റി. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ മൂന്നുപേര്‍ പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹെന്റിയെ വോട്ടര്‍പട്ടികയില്‍നിന്ന് മാറ്റിയതെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. പരാതിക്കാര്‍ പറഞ്ഞകാര്യം ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പേര് നീക്കംചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഹെന്റിക്ക് ഇന്ത്യന്‍പൌരത്വമില്ലെന്നാണ്  പരാതിക്കാര്‍ വാദിച്ചത്. അതേക്കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. അതേസമയം സംഭവത്തെക്കുറിച്ച് ഹെന്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി നാലിനാണ് പഞ്ചാബ് നിയമസഭാതെരഞ്ഞെടുപ്പ്.