Top
18
Monday, December 2017
About UsE-Paper

ശശി കപൂറിന് യാത്രാമൊഴി

Wednesday Dec 6, 2017
വെബ് ഡെസ്‌ക്‌

മുംബൈ > എഴുപതുകളിലെയും എണ്‍പതുകളിലെയും പ്രണയനായക സങ്കല്‍പ്പത്തിന്റെ അതുല്യരൂപമായ നടന്‍ ശശി കപൂറിന്(70) ചലച്ചിത്രലോകത്തിന്റെ യാത്രാമൊഴി. ചൊവ്വാഴ്ച മുംബൈ സാന്താക്രൂസിലെ ഹിന്ദു ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

ചൊവ്വാഴ്ച പകല്‍ ജൂഹുവിലെ വീട്ടില്‍നിന്ന് ആംബുലന്‍സിലാണ് ത്രിവര്‍ണപതാക പുതപ്പിച്ച മൃതദേഹം ശ്മശാനത്തിലെത്തിച്ചത്. കനത്ത മഴയും ചുഴലിക്കാറ്റുഭീഷണിയും അവഗണിച്ച് നൂറുകണക്കിനാളുകളാണ് പ്രിയനടനെ അവസാനമായി ഒരുനോക്കു കാണാനെത്തിയത്. മൂന്നു റൌണ്ട് മുഴങ്ങിയ ആചാരവെടിയോടെ നാലുപതിറ്റാണ്ട് നീണ്ട ഹിന്ദിസിനിമയിലെ ഇതിഹാസത്തെ  വൈദ്യുതിശ്മശാനം ഏറ്റുവാങ്ങി. മക്കളായ കുനാല്‍ കപൂര്‍, കരണ്‍ കപൂര്‍, സഞ്ജന കപൂര്‍ എന്നിവര്‍ക്കൊപ്പം ചലച്ചിത്രലോകത്തെ നിരവധി പ്രതിഭകളും സംസ്കാര ചടങ്ങില്‍ സംബന്ധിച്ചു.

ദീവാന സിനിമയിലെ "എനിക്കൊപ്പം അമ്മയുണ്ട്'' എന്ന ശശി കപൂറിന്റെ പ്രശസ്ത ഡയലോഗിന്റെ സൃഷ്ടാവായ സലിം ഖാന്‍ ജാവേദ് അക്തറിനൊപ്പം തന്റെ പ്രിയനടനെ കാണാനെത്തി. ഒപ്പം ശശി കപൂറിനെ അവസാനമായി കാണാനെത്തിയ അമിതാഭ് ബച്ചനും വികാരാധീനനായി. രാഷ്ട്രീയ, സിനിമ, സാംസ്കാരിക രംഗത്തെ നിരവധിയാളുകളാണ് ശശി കപൂറിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

ശ്യാം ബെനഗല്‍, സഞ്ജയ് ദത്ത്, നസറുദീന്‍ ഷാ, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സെയ്ഫ് അലി ഖാന്‍, അയാന്‍ മുഖര്‍ജി, ഹന്‍സല്‍ മേത്ത, നന്ദിത ദാസ്, ലാറ ദത്ത, ഭര്‍ത്താവ് മഹേഷ് ഭൂപതി, അനില്‍ കപൂര്‍, രാജ്യസഭാംഗം രാമദാസ് അഥവാലെ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു. രാകേഷ് ഓംപ്രകാശ് മെഹ്റ, പൂനം ധില്ലന്‍, ശക്തി കപൂര്‍, ദേവ് മുഖര്‍ജി, സുപ്രിയ പഥക്, സുരേഷ് ഒബ്റോയി, സരോജ് ഖാന്‍ എന്നിവരും ശ്മശാനത്തിലെത്തി. 

Related News

കൂടുതൽ വാർത്തകൾ »