23 July Monday

ബിജെപിയെ പരാജയപ്പെടുത്തണം: ഭൂമി അധികാര്‍ ആന്ദോളന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 6, 2017

ന്യൂഡല്‍ഹി > തൊഴിലാളികളെയും കര്‍ഷകരെയും വഞ്ചിച്ച ബിജെപിയെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് ഭൂമി അധികാര്‍ ആന്ദോളന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. താങ്ങുവില നല്‍കുന്നതില്‍ സ്വാമിനാഥന്‍ കമീഷന്റെ നിര്‍ദേശം നടപ്പാക്കുമെന്ന 2014ലെ തെരഞ്ഞെടുപ്പുവാഗ്ദാനം ലംഘിച്ച് ബിജെപി കര്‍ഷകരെ വഞ്ചിച്ചു.

നോട്ട് നിരോധനവും ജിഎസ്ടിയും കാര്‍ഷിക സമ്പദ്വ്യവസ്ഥയെ തകര്‍ത്തു. വിലക്കയറ്റവും തൊഴിലില്ലായ്മയും ബിജെപി ഭരണത്തില്‍ രൂക്ഷമായിരിക്കുകയാണ്.  ഈ നയങ്ങള്‍ തിരുത്തുന്നതിന് ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഉത്തര്‍പ്രദേശിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ മുനിസിപ്പല്‍ കൌണ്‍സിലുകളിലും മുനിസിപ്പല്‍ പഞ്ചായത്തുകളിലും ബിജെപി നേരിട്ട പരാജയം കര്‍ഷകരുടെയും തൊഴിലാളികളുടെയും വിജയമാണെന്നും ഹന്നന്‍ മൊള്ള, അതുല്‍ അന്‍ജാന്‍, മേധ പട്കര്‍, സത്യവാന്‍, പ്രേം സിങ്, അശോക് ചൌധരി, ഡോ. സുനിലം, സുനീത് ചോപ്ര, അനില്‍ ചൌധരി, റോമ, രാഘവേന്ദ്ര, വീരേന്ദ്ര വിദ്രോഹി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top