25 September Tuesday

പ്രതിസന്ധികളിൽ തളരാതെ...

സ്വന്തം ലേഖകൻUpdated: Thursday Sep 6, 2018

ന്യൂഡൽഹി > ദേശീയ പൗരത്വ രജിസ്റ്ററുമായ ബന്ധപ്പെട്ട പ്രതിസന്ധികൾക്കിടെയാണ് അസമിൽനിന്ന് തൊഴിലാളികളും കർഷകരും ഡൽഹിയിൽ പ്രക്ഷോഭത്തിന് എത്തിയത്. തേയിലത്തോട്ടംമേഖലയിലടക്കം വലിയ ബുദ്ധിമുട്ടുകളാണ് തൊഴിലാളികൾ നേരിടുന്നത്.
തോട്ടംതൊഴിലാളികൾക്ക് 137 രൂപയാണ് ദിവസവേതനം ലഭിക്കുന്നത്. സ്ഥിരമല്ലാത്ത തൊഴിലാളികൾക്ക് സീസൺ കഴിഞ്ഞാൽ ജോലിയില്ല.

തോട്ടങ്ങൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്നും കമ്പനികൾക്കുള്ള നേട്ടം തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്ന് അഖിലേന്ത്യാ കിസാൻസഭ സോണിക്പുർ ജില്ലാ സെക്രട്ടറി മഹേഷ് ഗൊഗേഷ് പറഞ്ഞു. ഒപ്പം പൗരത്വ രജിസ്റ്ററിന്റെ പേരിലുള്ള രാഷ്ട്രീയനീക്കങ്ങളും പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു.

മാസം അലവൻസ് ഇനത്തിൽ 1000 രൂപമാത്രമാണ് ലഭിക്കുന്നതെന്ന് അസമിൽനിന്നുള്ള ആശ വർക്കർമാർ പറഞ്ഞു. പ്രതിഷേധങ്ങൾ പരിഗണിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആശാ വർക്കേഴ്സ യൂണിയൻ ഗുവാഹത്തി ജില്ലാ ജനറൽ സെക്രട്ടറി ടുട്ടുമണി ലഹോൺ പറഞ്ഞു.


പ്രധാന വാർത്തകൾ
Top