19 September Wednesday

എയർസെൽ‐മാക്സിസ് ഇടപാട് : ചിദംബരത്തെ എൻഫോഴ്സ്മെന്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


സ്വന്തം ലേഖകൻ
ന്യൂഡൽഹി
എയർസെൽ ‐ മാക്സിസ് അഴിമതിക്കേസിൽ ആരോപണവിധേയനായ മുൻ ധനമന്ത്രി പി ചിദംബരത്തെ  എൻഫോഴ്സ്മെന്റ് രണ്ട് മണിക്കൂറോളം ചോദ്യംചെയ്തു. കള്ളപ്പണംവെളുപ്പിക്കൽ നിരോധനനിയമപ്രകാരം മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ ചിദംബരത്തിന് കഴിഞ്ഞദിവസം  നോട്ടീസ് നൽകിയിരുന്നു. പകൽ പതിനൊന്നോടെ ചിദംബരം ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ആസ്ഥാനത്തെത്തി.

അതേസമയം, കേസില്‍ ചിദംബരത്തെ‌ ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി കോടതി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നിലപാട് വ്യക്തമാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാലാഴ്ചകൂടി ആവശ്യപ്പെട്ടപ്പെട്ടപ്പോഴാണ‌് പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്നി അറസ‌്റ്റ‌് നീട്ടിയത‌്. നേരത്തെ ചൊവ്വാഴ്ചവരെ കോടതി ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.

കേസിൽ അടുത്തവാദം കേൾക്കുന്ന ജൂലൈ 10ന് തന്നെ ചിദംബരത്തിന്റെ മകൻ കാർത്തിയുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയ്ക്കെത്തും. 2006ലെ എയർസെൽ ‐  മാക്സിസ് ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നാണ് കേസ്. ചിദംബരം ധനമന്ത്രിയായിരിക്കെ എയർസെൽ‐മാക്സിസ് കമ്പനിക്ക് ചട്ടം ലംഘിച്ച് 3,500 കോടി രൂപയുടെ ഇടപാടിന് അംഗീകാരം നൽകിയെന്നാണ് ആക്ഷേപം.

പ്രധാന വാർത്തകൾ
Top