14 November Wednesday

സ‌്ത്രീകൾക്കെതിരായ അതിക്രമം: സമയബന്ധിതവും ശക്തവുമായ നടപടി ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

ന്യൂഡൽഹി > സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ സമയബന്ധിതവും ശക്തവുമായ നടപടി ഉറപ്പാക്കുന്ന പരിഷ്കരണം നീതിനിർവഹണ സംവിധാനത്തിൽ ഉണ്ടാകണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇഷ്ടപ്പെട്ട പങ്കാളിയെ തെരഞ്ഞെടുക്കാമെന്നതടക്കം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം. മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തിയ റാലിയിൽ ജനറൽ സെക്രട്ടറി മറിയം ധാവ്ളയാണ് കരട് പ്രമേയം അവതരിപ്പിച്ചത്.

പൊതുവിതരണ സംവിധാനവുമായി ആധാർ ബന്ധിപ്പിക്കാനുള്ള നിക്ഷിപ്ത താൽപ്പര്യങ്ങളോടെയുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള എല്ലാ സാമൂഹ്യക്ഷേമ പദ്ധതികളുടെയും വിഹിതം വർധിപ്പിക്കാനും അത് യുദ്ധകാലടിസ്ഥാനത്തിൽ ലഭ്യമാക്കാനും കേന്ദ്രസർക്കാർ തയ്യാറാകണം. അങ്കണവാടി, ഉച്ചഭക്ഷണം, ആശാ വർക്കേഴ്സ് എന്നീ പദ്ധതി തൊഴിലാളികളെ സർക്കാർ ജീവനക്കാരായി പരിഗണിച്ച് ന്യായമായ ശമ്പളം നൽകണം.

അധിക്ഷേപങ്ങളില്ലാത്ത സാഹചര്യത്തിൽ സ്ത്രീകൾക്ക് അഭിമാനത്തോടെ ജോലി ചെയ്യാനും തുല്യ ജോലിക്ക് തുല്യ വേതനവും ന്യായമായ മിനിമം വേതനവും ഉറപ്പാക്കുന്ന നിയമനിർമാണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top