14 November Wednesday

ബിറ്റ‌്കോയിൻ കേസിൽ രാജ‌്കുന്ദ്രയെ ചോദ്യംചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

ന്യൂഡൽഹി > ബിറ്റ‌്കോയിൻ തട്ടിപ്പ‌് കേസിൽ ബോളിവുഡ‌് നടി ശിൽപ്പഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ‌്കുന്ദ്രയെ എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് (ഇഡി) ചോദ്യംചെയ‌്തു. മുംബൈയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ‌് ചോദ്യംചെയ‌്തത‌്.

നേരത്തെ  കേസിൽ അറസ‌്റ്റിലായ അമിത‌് ഭരദ്വാജ‌ുമായുള്ള ബന്ധമാണ‌് ഇഡി കുന്ദ്രയോട‌് ചോദിച്ചത്‌. കേസിൽ കുന്ദ്രയ‌്ക്ക‌് ബന്ധമുണ്ടോയെന്ന‌് ഇഡി വെളിപ്പെടുത്തിയിട്ടില്ല. 8000 പേരിൽനിന്ന‌് 2000 കോടി രൂപയാണ‌് ഭരദ്വാജ‌് തട്ടിയത‌്. ഏപ്രിലിൽ ഡൽഹി വിമാനത്താവളത്തിൽവച്ചാണ‌് ഇയാൾ പിടിയിലായത‌്.

ബിറ്റ‌്കോയിൻ സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ഓൺലൈൻ വാണിജ്യസ്ഥാപനം എന്നപേരിൽ ഗെയിൻ ബിറ്റ‌്കോയിൻ  എന്ന സ്ഥാപനത്തിലൂടെയാണ‌് ഭരദ്വാജ‌് തട്ടിപ്പ‌് നടത്തിയത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top