16 November Friday

യുവതിയെ പീഡിപ്പിച്ച ഒല ഡ്രൈവർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

ബംഗളൂരു > വനിതാ ആർക്കിടെക്ടിനെ പീഡിപ്പിച്ച‌് നഗ്നചിത്രങ്ങൾ പകർത്തിയ കേസിൽ ‘ഒല’ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ  അരുണിനെയാണ‌് ബംഗളൂരു പൊലീസ് അറസ്റ്റ‌് ചെയ‌്തത‌്. ജൂൺ ഒന്നിനു പുലർച്ചെ ബംഗളൂരു വിമാനത്താവളത്തിലേക്കാണ‌് ഓട്ടം വിളിച്ചത‌്.

സ്ഥിരം റൂട്ടിൽനിന്നു മാറി വാഹനമോടിച്ചതു ചോദ്യംചെയ്തെങ്കിലും അതാണ് എളുപ്പവഴി എന്നായിരുന്നു മറുപടി. വിജനമായ സ്ഥലത്തെത്തിയപ്പോൾ വാഹനം നിർത്തി പീഡിപ്പിക്കുകയായിരുന്നു. ശബ്ദമുണ്ടാക്കിയാൽ തന്റെ സുഹൃത്തുക്കളെകൂടി വിളിച്ചു കൂട്ടമാനഭംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

യുവതിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തു. ചിത്രങ്ങൾ വാട്സാപ് വഴി പ്രചരിപ്പിച്ചു. പൊലീസിന് ഇ‐ മെയിൽ വഴി യുവതി പരാതി നൽകി. തുടർന്നാണ‌് പ്രതിയെ പിടികൂടിയത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top