16 November Friday

കാവേരി പ്രശ‌്‌‌നം: കമൽ ‐കുമാരസ്വാമി കൂടിക്കാഴ‌്‌‌‌ച

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

ബംഗളൂരു > കാവേരി നദീജലതർക്കവുമായി ബന്ധപ്പെട്ട‌് നടനും മക്കൾ നീതി മയ്യം പാർടി നേതാവുമായ കമൽ ഹാസൻ കർണാടക മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമിയുമായി കൂടിക്കാഴ‌്ച നടത്തി. വിഷയത്തിൽ കർണാടക മുഖ്യമന്ത്രിയുടെ പ്രതികരണം ആശ്വാസം പകരുന്നതാണെന്നും പ്രശ‌്നം പരിഹരിക്കപ്പെടുമെന്ന‌് പ്രതീക്ഷയുണ്ടെന്നും കമൽ പ്രതികരിച്ചു.

കാവേരി പ്രശ‌്നവുമായി ബന്ധപ്പെട്ട‌് തമിഴ‌്നാട‌് സർക്കാർ ചർച്ചയ‌്ക്ക‌് തയ്യാറാവുകയാണെങ്കിൽ കർണാടക അനുകൂലമായി പ്രതികരിക്കുമെന്ന‌് കുമാരസ്വാമി പറഞ്ഞതായും കമൽ വെളിപ്പെടുത്തി. സൂപ്പർതാരം രജനി കാന്തിന്റെ പുതിയ ചിത്രം ‘കാല’ കർണാടകത്തിൽ വിലക്കുമെന്ന വിഷയം സംബന്ധിച്ച‌് ചർച്ച ചെയ‌്തില്ലെന്നും ഈ വിഷയം ഫിലിം ചേംബറാണ‌് കൈകാര്യം ചെയ്യേണ്ടതെന്നും കമൽ പറഞ്ഞു.

പ്രധാന വാർത്തകൾ
Top