15 November Thursday

കിട്ടാക്കടം പെരുകി

സ്വന്തം ലേഖകൻUpdated: Tuesday Sep 4, 2018

ന്യൂഡൽഹി > രാജ്യത്ത് ചെറുകിട വ്യവസായികളുടെ കിട്ടാക്കടം മൊത്തം വായ്പയുടെ 9.38 ശതമാനമായി പെരുകി. 2018 മാർച്ച് 31ലെ കണക്കുപ്രകാരം മൊത്തംവായ്പ 10,49,796 കോടി രൂപയാണെങ്കിൽ 98,500 കോടിയും കിട്ടാക്കടമാണ്. മോഡിസർക്കാർ അധികാരത്തിൽവന്നശേഷം ഓരോ വർഷവും ചെറുകിട വ്യവസായമേഖലയിൽ കിട്ടാക്കടം വർധിച്ചുവരികയാണ്.

മാർച്ച് 2015ൽ മൊത്തം വായ്പ 9,82,552 കോടിയായിരുന്നു. കിട്ടാക്കടം 63,035 കോടിയും(6.41 ശതമാനം). 2016ൽ ഇത് 9,51,944 കോടിയും 74,133 കോടിയും വീതമായി. കിട്ടാക്കടം 7.78 ശതമാനം.  2017 മാർച്ചിൽ ഇവ 9,83,655 കോടി, 82,382 കോടി വീതമായി. കിട്ടാക്കടത്തിന്റെ തോത് 8.83 ശതമാനം. ഇക്കൊല്ലം മാർച്ചിൽ തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് കിട്ടാക്കടത്തിലെ വർധന ഇരട്ടിയായി. നോട്ടുനിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച കെടുതികളാണ് ഇതിനു കാരണം.


പ്രധാന വാർത്തകൾ
Top