18 November Sunday

കർണാടക തദ്ദേശ തെരഞ്ഞെടുപ്പ‌്: ബിജെപിക്ക‌് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

ബംഗളൂരു
കർണാടക തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തള്ളി കോൺഗ്രസ‌്. തെരഞ്ഞെടുപ്പ‌് നടന്ന 2709 സീറ്റിൽ 988 സീറ്റിലും കോൺഗ്രസ‌്  വിജയിച്ചു. 929 സീറ്റിൽ ബിജെപി വിജയിച്ചപ്പോൾ ജെഡിഎസ‌് 378 സീറ്റ‌് സ്വന്തമാക്കി. സ്വാധീന മേഖലകളായ ബെല്ലാരി, ബീദർ, ഗദക‌്, ഹാവേരി, കൊപ്പാൾ, റായ‌്ച്ചൂർ, ഉത്തരകന്നഡ, കൽബുർഗി എന്നിവിടങ്ങളിൽ ബിജെപി പിന്തള്ളപ്പെട്ടു.

ബാഗലകോട്ടെ, ബെലഗവി, ചാമരാജ‌്നഗർ, ചിത്രദുർഗ, ദക്ഷിണകന്നഡ, ദാവണെഗെരെ, ഉഡുപ്പി എന്നിവിടങ്ങളിലേ ബിജെപിക്ക‌് നാമമാത്രമായ മുന്നേറ്റം നടത്താനായുള്ളു. ഷിമോഗയിൽ ബിജെപി മേധാവിത്വം ആവർത്തിച്ചു. ഹാസൻ, മാണ്ഡ്യ ജില്ലകൾ ജെഡിഎസ‌് നിലനിർത്തി. കർണാടകത്തിൽ ജെഡിഎസ‌്, കോൺഗ്രസ‌് സഖ്യകക്ഷി സർക്കാരാണ‌് ഭരിക്കുന്നതെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ സഖ്യമില്ലാതെയാണ‌് മത്സരിച്ചത‌്.തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ലെന്ന‌് പ്രതിപക്ഷനേതാവ‌് ബി എസ‌് യെദ്യൂരപ്പ പറഞ്ഞു. കോൺഗ്രസ‌് ജെഡിഎസ‌് പാർടികൾ സഖ്യമായി മത്സരിച്ചിരുന്നുവെങ്കിൽ കൂടുതൽ സീറ്റ‌് നേടാൻ കഴിയുമായിരുന്നുവെന്ന‌് കോൺഗ്രസ‌് നേതാവ‌് മല്ലികാർജുന ഖാർഗെ പറഞ്ഞു. അതിനിടെ, തുമക്കൂരുവിൽ കോൺഗ്രസിന്റെ ആഹ്ലാദപ്രകടനത്തിനു നേരെയുണ്ടായ ആസിഡാക്രമണത്തിൽ പത്തുപേർക്ക‌് പരിക്കേറ്റു. പതിനാറാം വാർഡിൽനിന്ന‌് ജയിച്ച ഇനായത്തുള്ളഖാൻ അടക്കം 10 പേർക്കാണ‌് പരിക്ക‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top