20 September Thursday

അയോധ്യയില്‍ ആരാധന: ഹര്‍ജി ഉടന്‍ പരി​ഗണിക്കില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

ന്യൂഡൽഹി > അയോധ്യയിലെ രാമക്ഷേത്രത്തിൽ ആരാധന നടത്തണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഈ ആവശ്യം പിന്നീട് ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജിക്കാരനായ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയോട് നിർദേശിച്ചു. ഹർജി പരിഗണിക്കണമെന്ന അഭ്യർഥന കോടതി നേരത്തെയും തള്ളിയിരുന്നു. ഭൂമിതർക്കത്തിനേക്കാൾ വലുതാണ് രാമക്ഷേത്രത്തിൽ ആരാധന നടത്താനുള്ള തന്റെ അവകാശമെന്നാണ് ഹർജിക്കാരന്റെ വാദം. അയോധ്യ കേസിൽ കക്ഷിചേരാനുള്ള സുബ്രഹ്മണ്യൻസ്വാമിയുടെ നീക്കം കോടതി നേരത്തെ തടഞ്ഞിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top