20 September Thursday

കര്‍ഷകസമരം ശക്തം

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018

ന്യൂഡൽഹി > ഏഴു സംസ്ഥാനങ്ങളിലെ കർഷകസമരം മൂന്നാം ദിവസത്തിലെത്തിയതോടെ പച്ചക്കറി, അവശ്യസാധന വില കുത്തനെ ഉയർന്നു. നഗരങ്ങളിലേക്ക് പച്ചക്കറിയെത്തിക്കുന്ന വാഹനങ്ങൾ തടഞ്ഞത് പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ സംഘർഷങ്ങൾക്ക് വഴിവച്ചു. കർഷകസമരം മാധ്യമശ്രദ്ധ നേടാനാണെന്ന കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻസിങ്ങിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായി.  മന്ത്രി മാപ്പുപറയണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

അമൃത്സർ, ലുധിയാന, ജയ്പുർ, പട്ന തുടങ്ങിയ നഗരങ്ങളിൽ പച്ചക്കറി വില അഞ്ചു രൂപ കൂടി. പഞ്ചാബിലെ കാക്രയിൽ 14,000 ലിറ്റർ പാൽ കർഷകർ റോഡിലൊഴുക്കി. മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ പച്ചക്കറി ലോറികൾ തടഞ്ഞു. സമരം ശക്തമായതോടെ കർഷകർക്കെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ രംഗത്തുവന്നു. ഒരു ലക്ഷ്യവുമില്ലാത്ത സമരമാണെന്നും 10 ദിവസം പാൽ‐പച്ചക്കറി വിതരണം മുടങ്ങാനേ ഇടയാക്കുകയുള്ളൂവെന്നും ഖട്ടാർ പരിഹസിച്ചു.

പ്രധാന വാർത്തകൾ
Top