22 October Monday

ജമ്മു കശ്മീർ പിഡിപിയുമായി സഖ്യമില്ലെന്ന് കോൺഗ്രസ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018


ന്യൂഡൽഹി
ജമ്മു‐കശ്മീരിൽ പിഡിപിയുമായി സഹകരിച്ച് സർക്കാർ രൂപീകരിക്കില്ലെന്ന് കോൺഗ്രസ്. ഇതുസംബന്ധിച്ചുള്ള  എല്ലാ പ്രചാരണവും അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അംബികാസോണിയും പറഞ്ഞു. സംസ്ഥാനത്ത് ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് മൻമോഹൻസിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാൽ പുതിയ സഖ്യസാധ്യതകൾ തേടാനും തീരുമാനിച്ചു. നിലവിൽ നാഷണൽ കോൺഫറൻസുമായി സഖ്യത്തിലാണ് കോൺഗ്രസ്. പിഡിപിയെ പിളർത്തി സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് കോൺഗ്രസ്‐പിഡിപി സഹകരണവും ചർച്ചയായത്. 87 അംഗ നിയമസഭയിൽ കോൺഗ്രസിന‌് 12 അംഗങ്ങൾ മാത്രമാണുള്ളത‌്. പിഡിപിക്ക് 28 പേരുണ്ട്. ബിജെപിക്ക് 25 അംഗങ്ങളും.

പ്രധാന വാർത്തകൾ
Top