21 November Wednesday

ഷില്ലോങിൽ സംഘർഷം തുടരുന്നു, കർഫ്യൂ നീട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018

ഷില്ലോങ‌് > ഷില്ലോങിൽ കഴിഞ്ഞദിവസം ഉടലെടുത്ത സംഘർഷം വ്യാപിക്കുന്നു. കല്ലേറിലും ലാത്തിചാർജിലും സിറ്റി സ‌്റ്റീഫൻ റെയ‌്ൻജാഹ‌് ഉൾപ്പെടെ നാലു പൊലീസുകാർക്കും പത്ത‌് നാട്ടുകാർക്കും പരിക്കേറ്റു.

അക്രമികളെ പിരിച്ചുവിടാൻ പൊലീസ‌് ടിയർഗ്യാസും ഗ്രനേഡും പ്രയോഗിച്ചു. ബസ‌് ജീവനക്കാരനെ നാട്ടുകാർ മർദിച്ചതിനെ തുടർന്നാണ‌് സംഘർഷം ഉടലെടുത്തത‌്.

വെള്ളിയാഴ്‌ച പ്രഖ്യാപിച്ച കർഫ്യൂ ഞായറാഴ്‌ച വൈകിട്ടുവരെ നീട്ടി. ശനിയാഴ്‌ച വൈകിട്ടും മേഖലയിൽ സൈന്യം ഫ്‌ളാഗ്‌മാർച്ച്‌ നടത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top