25 September Tuesday

ഗൗരി ലങ്കേഷ‌് വധം: ഹിന്ദുത്വശക്തികൾക്കെതിരെ പ്രതികരിച്ചതിനെന്ന്‌ പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018

ബംഗളൂരു > തീവ്രഹിന്ദുത്വശക്തികൾക്കെതിരെ നിലകൊണ്ടതിനാണ‌് പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന‌് പൊലീസ‌്. ഹിന്ദു ധർമത്തിനെതിരെ പ്രസംഗിക്കുന്നതിലും പ്രവർത്തിക്കുന്നതിലും തീവ്രഹിന്ദുത്വ പ്രവർത്തകർക്ക‌് കടുത്ത വിരോധമുണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ‌് അവരെ വെടിവച്ചുകൊന്നതെന്നും പ്രത്യേക അന്വേഷകസംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

കേസിൽ അറസ്റ്റിലായ കെ ടി നവീൻകുമാർ എന്ന ഹൊട്ട നവീൻ സനാതൻ ധർമ സംസ്ഥയുടെ സജീവ പ്രവർത്തകനാണെന്നും 651 പേജുള്ള കുറ്റപത്രത്തിൽ പറഞ്ഞു. ദസറയ‌്ക്ക‌് മൂന്നുമാസംമുമ്പേ നവീൻകുമാർ തോക്കും തിരകളും കരുതിവച്ചിരുന്നു. ഇടദിവസങ്ങളിൽ കുരങ്ങുകൾക്കും മറ്റുംനേരെ വെടിയുതിർത്ത‌് പരിശീലിച്ചു.  ദസറ ദിനത്തിൽ പൂജിച്ച തോക്കുമായാണ‌് നവീൻ ഇറങ്ങിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top