17 October Wednesday

തമിഴ്നാട്ടില്‍ കനത്ത മഴ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 1, 2017

ചെന്നൈ > തമിഴ്നാട്ടില്‍ കനത്ത മഴ രണ്ടു ദിവസം പിന്നിട്ടപ്പോള്‍ സ്കൂളുകള്‍ അടഞ്ഞുകിടക്കുന്നു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.. അടുത്ത നാലു ദിവസം തീരപ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ടുമുതല്‍ പെയ്യുന്ന മഴയെ തുടര്‍ന്നുണ്ടായ ദുരിതത്തില്‍ നാലുപേര്‍ മരിച്ചു. അനകപുത്തൂരില്‍ രണ്ടുപേര്‍ ഇടിമിന്നലില്‍ മരിച്ചു. 150ഓളം പേരുടെ മരണത്തിനിടയാക്കിയ 2015ലെ പ്രളയം ആവര്‍ത്തിക്കുമോയെന്ന ഭീതിയിലാണ് തമിഴ്നാട്.

പ്രധാന വാർത്തകൾ
Top