Top
18
Monday, December 2017
About UsE-Paper

തിരിച്ചെത്തിയാല്‍ മല്യ ആര്‍തര്‍ റോഡ് ജയിലില്‍

Monday Nov 27, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്നായി 9,000 കോടി കടമെടുത്തശേഷം ബ്രിട്ടണിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ  മടങ്ങിയെത്തിയാല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലടയ്ക്കും. ബ്രിട്ടണില്‍ മല്യയുടെ വിചാരണ നടക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ കോടതിയെ ഇന്ത്യ ഇക്കാര്യമറിയിക്കും. ക്രൌണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) മുഖേനയാണ് ഇന്ത്യ കോടതിയില്‍ ഇക്കാര്യമറിയിക്കുക. മല്യയെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന കേസില്‍ സര്‍ക്കാരിനായി വാദിക്കുന്നത് സിപിഎസാണ്.

നേരത്തെ മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം വെസ്റ്റ് മിനിസ്റ്റര്‍ കോടതി തള്ളിയിരുന്നു. എന്നാല്‍, ഇന്ത്യന്‍ ജയിലുകളിലെ തടവുകാരുടെ സുരക്ഷ ഉറപ്പാക്കുന്നത് ഇന്ത്യയുടെ ബാധ്യതയാണെന്നും ഇന്ത്യന്‍ ജയിലില്‍ തന്റെ ജീവന് ഭീഷണയുണ്ടെന്ന മല്യയുടെ വാദം തെറ്റാണെന്നും ഇന്ത്യ ബ്രിട്ടീഷ് കോടതിയെ ബോധിപ്പിക്കും.  ഇന്ത്യന്‍ ജയിലുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും മല്യയെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റിയാല്‍ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാകുമെന്നും മല്യയുടെ വക്കീല്‍ നേരത്തെ വാദിച്ചിരുന്നു. മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തിന്‍മേല്‍ ഏപ്രില്‍ 18ന് സ്കോട്ട്ലന്‍ഡ് യാര്‍ഡാണ് മല്യയെ അറസ്റ്റ് ചെയ്തത്. 

Related News

കൂടുതൽ വാർത്തകൾ »