23 April Monday

മത്സരിക്കാൻ ടിക്കറ്റ് കിട്ടാത്തവർ കർണാടകയിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു: വീഡിയോ

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

ബെംഗളൂരു > വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് കിട്ടാത്ത കോൺഗ്രസ് നേതാക്കന്മാരും അനുയായികളും ചേർന്ന് പാർട്ടി ഓഫീസ് തല്ലിത്തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത്.  മാണ്ട്യയിലെ പ്രാദേശിക ഓഫീസാണ് ടിക്കറ്റ് കിട്ടാത്ത നൈരാശ്യത്തിൽ ഇവർ അടിച്ചു തകർത്തത്.

നേരത്തെ 218 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച ഡൽഹിയിൽ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് സ്ഥാനാർഥി തീരുമാനമായത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നാവും ജനവിധി തേടുക.

 


 #WATCH Congress workers vandalised party's office in #Mandya protesting over the distribution of tickets of #KarnatakaAssemblyElections pic.twitter.com/Bj4qdJW6m4

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top