20 September Thursday

പരസ്യത്തിനായി മോഡി സര്‍ക്കാരിന്റെ വന്‍ ധൂര്‍ത്ത്; നാലുവര്‍ഷത്തിനിടെ മുടക്കിയത് 4000 കോടിയിലധികം രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday May 15, 2018

ന്യൂഡല്‍ഹി > നാലുവര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചുകളഞ്ഞത് നാലായിരം കോടിയിലധികം രൂപയെന്ന് വിവരാവകാശ രേഖ . 4,343 കോടിയാണ് പരസ്യങ്ങള്‍ക്കായി മാത്രം കേന്ദ്ര സര്‍ക്കാര്‍ മുടക്കിയത്. 2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 953 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ പൊടിച്ചത്.

2015- 2016 വര്‍ഷത്തില്‍ 1,171 കോടി രൂപ പരസ്യത്തിനായി മുടക്കി. തൊട്ടടുത്ത വര്‍ഷം 1,263 കോടിയും 2017-2018ല്‍ 955 കോടി രൂപയും പരസ്യങ്ങള്‍ക്കായി മാത്രം ധൂര്‍ത്തടിച്ചുകഴിഞ്ഞു. മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗാല്‍ഗലി കേന്ദ്ര സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ (ബിഒസി) നിന്നും ശേഖരിച്ച കണക്കിലാണ് ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ വന്‍ ധൂര്‍ത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

പത്രങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കാണ് കൂടുതലും തുക ചെലവഴിച്ചിരിക്കുന്നത്. സാധാരണ ചെലവഴിക്കുന്നതിലും അപ്പുറമാണ് സര്‍ക്കാരിന്റെ ധൂര്‍ത്തെന്നും അനില്‍ ഗാല്‍ഗലി പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top