19 July Thursday

'ഒരു സമൂഹത്തിനും 'മതേതര' മാകാനാകില്ല; ആ വാക്ക് വലിയ നുണ' : യോഗി ആദിത്യനാഥ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 14, 2017

ഉത്തര്‍പ്രദേശ് > മതേതരം എന്ന വാക്ക് വലിയ നുണയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു സമൂഹത്തിനും മതേതരമാകാന്‍ കഴിയില്ലെന്നും യോഗി പറഞ്ഞു. റായ്‌പൂരിലെ ദൈനിക് ജാഗരണ്‍  ഗ്രൂപ് സംഘടിപ്പിച്ച പരിപാടിക്കിടെ വര്‍ഗ്ഗീയത മതേതരത്വം എന്നീ വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരം എന്ന വാക്ക് സ്വാതന്ത്ര്യം ലഭിച്ച നാള്‍ മുതല്‍  ഉപയോഗിക്കുന്ന വലിയൊരു നുണയാണ്. അത് ഉപയോഗിക്കുന്നവര്‍  ജനങ്ങളോട് മാപ്പുപറയണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

' ഒരു സമൂഹത്തിനും മതേതരം ആകാന്‍ സാധിക്കില്ല. സ്വാതന്ത്ര്യം മുതല്‍  ഉപയോഗിക്കുന്ന വന്‍ നുണയാണ് മതേതരം എന്ന വാക്ക്. ഈ നുണക്ക് ജന്മം നല്‍കിയവരും അത് ഉപയോഗിക്കുന്നവരും ജനങ്ങളോട് മാപ്പ് പറയണം. യുപിയില്‍  22 കോടി ജനങ്ങളുടെ സുരക്ഷയുടേയും ഉത്തരവാദിത്തം തനിക്കാണ്. രാഷ്‌ട്രീയ വ്യവസ്ഥക്ക് നിഷ്‌പക്ഷമായി തുടരാം. താനിവിടെ ഇരിക്കുന്നത് ഏതെങ്കിലും സമുദായത്തെ നശിപ്പിക്കാനല്ല. നിങ്ങള്‍ക്ക് പക്ഷം പിടിക്കാതിരിക്കാം ,പക്ഷം മതേതരനാകാനാകില്ല' യോഗി വറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കല്‍ രാജ്യദ്രോഹത്തേക്കാള്‍ കുറ്റകരമാണെന്നും മന്ത്രി വിശദീകരിച്ചു
 

പ്രധാന വാർത്തകൾ
Top