25 June Monday

ഗൊരഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും അനാസ്ഥ; യോഗിക്കെതിരെ പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

ഗൊരഖ്പൂര്‍>പ്രാണവായു കിട്ടാതെ 72 കുട്ടികള്‍ മരിച്ച ഗൊരഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും ഗുരുതര വീഴ്ച. രോഗിയായ പെണ്‍കുട്ടിക്ക് ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചു.അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന  പെണ്‍കുട്ടിക്കാണ് ആംബുലന്‍സ് നിഷേധിച്ചത്. എക്സ്റെ എടുക്കാനായി കുട്ടിയെ നടുറോഡിലുടെ സ്ട്രച്ചറില്‍ വലിച്ചിഴച്ചാണ് അരകിലോമീറ്ററോളം  കൊണ്ടുപോയത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കത്തിക്കുന്നു

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കത്തിക്കുന്നു



കുട്ടികളുടെ കൂട്ടമരണം നടന്ന വാര്‍ഡ് ഇപ്പോഴും വൃത്തിഹീനമായ നിലയിലാണ് . വാര്‍ഡിന് മുന്നില്‍ പശുക്കളും നായ്ക്കളും അലഞ്ഞുനടക്കുന്നുണ്ട്. മാറാല പിടിച്ച എക്സറെ യൂണിറ്റ് സുരക്ഷാമാനദണ്ഡമൊന്നും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നത്. മരിച്ച കുട്ടികളുടെ മൃതദേഹം കൊണ്ടുപോകാന്‍പോലും ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുകൊടുത്തിരുന്നില്ല.

 കുട്ടികളുടെ മരണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപി സര്‍ക്കാരിനുമെതിരെ സംസ്ഥാനണത്തെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ യോഗിയുടെ കോലം കത്തിച്ചു. എങ്ങുപ്രതിഷേധപ്രകടനങ്ങളാണ് നടക്കുന്നത്. അതേസമയം ഇന്നലെ യോഗിയും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയും ആശുപത്രി സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനായി ആശുപത്രിയില്‍ നിരവധി പൊലീസിനെയാണ് നിയോഗിച്ചത്. ആശുപത്രിയില്‍കഴിയുന്ന കുട്ടികളുടെ മാതാപിതാക്കളെ വരെ പുറത്താക്കിയാണ് ഇവിടെ സുരക്ഷ ഒരുക്കിയത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top