10 December Monday

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാവിധി പുനഃപരിശോധിക്കണമെന്ന പേരറിവാളന്റെ ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 14, 2018

ന്യൂഡൽഹി > മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ  വധിച്ച കേസിൽ തന്നെ ശിക്ഷിച്ച  1999ലെ  വിധി പുനഃപരിശോധിക്കണമെന്ന പേരറിവാളന്റെ ഹർജി സുപ്രീം കോടതി തള്ളി .

ഹർജി തള്ളണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു . രാജീവ് ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചയിൽ പേരറിവാളനും കൂട്ട്  പ്രതികളും കുറ്റക്കാരാണെന്നും വധത്തിനു പിന്നിൽ ഇവരുടെ പങ്ക് കോടതിയിൽ അന്വേഷണ സംഘം തെളിയിച്ചതാണെന്നും സിബിഐ വാദിച്ചു .

അതിനാൽ കേസ് പുനഃപരിശോധിക്കേണ്ടതില്ല എന്നാണ് സിബിഐ അഭിഭാഷകൻ കോടതിയിൽ വാദിച്ചത് .

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top