19 September Wednesday

മധ്യപ്രദേശില്‍ 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018

ന്യൂഡല്‍ഹി > മധ്യപ്രദേശിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവായി. 60 ലക്ഷത്തോളം വ്യാജ വോട്ടര്‍മാര്‍ പട്ടികയിലുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ്‌ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനായി ഭോപാല്‍, നര്‍മദാപുരം എന്നീ സ്ഥലങ്ങളിലേക്കു പോകാന്‍ രണ്ടു സംഘങ്ങള്‍ രൂപവത്കരിക്കണമെന്നു കമ്മീഷന്‍ നിര്‍ദേശിച്ചു.

ജനസംഖ്യ 24 ശതമാനം മാത്രം വര്‍ധിച്ചപ്പോള്‍ വോട്ടേഴ്സിന്റെ എണ്ണം എങ്ങനെയാണ് 40 ശതമാനം വര്‍ധിക്കുകയെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിലും ഇതേ ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് കമ്മീഷനെ സമീപിച്ചിരുന്നു. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി.യാണ് ഇതിനുപിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചു
 

പ്രധാന വാർത്തകൾ
Top