19 September Wednesday

കുംഭമേളയ്‌ക്ക് മോടി കൂട്ടാന്‍ നെഹ്‌റുവിന്റെ പ്രതിമ പൊളിച്ചു; യുപി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

അലഹബാദ് > കുംഭമേളക്കായുള്ള സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌‌റുവിന്റെ പ്രതിമ നീക്കം ചെയ്തത് വിവാദമാകുന്നു. അലഹാബാദിലെ ബല്‍സാന്‍ ചൗരാഹയിലെ നെഹ്‌റു പ്രതിമയാണ് അധികൃതര്‍ നീക്കം ചെയ്‌തത്. 2019 ജനുവരിയില്‍ നടക്കുന്ന കുംഭമേളയ്‌ക്കായുള്ള സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.

അലഹാബാദിന്റെ പേര് കുംഭമേളയ്ക്കു മുന്നോടിയായി പ്രയാഗ്രാജ് എന്നാക്കി മാറ്റാന്‍  യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ത്രിവേണിസംഗമസ്ഥാനവും കുംഭമേളയുടെ വേദിയുമായ പ്രയാഗ് എന്ന തീര്‍ഥാടനകേന്ദ്രത്തിന്റെ പേര് അലഹാബാദിന് മുഴുവനായി നല്‍കാനാണ് ആലോചന.

നെഹ്‌റുവിന്റെ പ്രതിമ നീക്കംചെയ്യല്‍ കരുതിക്കൂട്ടിയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെങ്കില്‍ ഇതേ റോഡിലുള്ള പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമ എന്തുകൊണ്ടാണ് നീക്കം ചെയ്യാത്തതെന്ന ചോദ്യവും അവര്‍ ഉയര്‍ത്തി.


പ്രധാന വാർത്തകൾ
Top