15 November Thursday

മോഡിയെ കാണാൻ മന്ത്രിമാർക്കും പരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018


ന്യൂഡൽഹി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്തെത്താൻ സഹപ്രവർത്തകരായ മന്ത്രിമാരും ഉദ്യോഗസ്ഥരും സുരക്ഷാസംഘത്തിന്റെ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആഭ്യന്തരമന്ത്രാലയം. മോഡിക്ക് ഇതുവരെ ഉണ്ടായതിൽവച്ച് ഏറ്റവും വലിയ സുരക്ഷാഭീഷണിയാണ് നിലവിലുള്ളതെന്നാണ് ആഭ്യന്തരമന്ത്രാലയം അവകാശപ്പെടുന്നത്. എവിടെനിന്നാണ് ഭീഷണിയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

പുതിയ സുരക്ഷാമാനദണ്ഡം പ്രകാരം മന്ത്രിമാർക്കും മോഡിയുടെ സമീപമെത്താൻ സ്പെഷ്യൽ പ്രൊട്ടക‌്ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) അനുമതി തേടണം. സുരക്ഷയുടെ ഭാഗമായി റോഡ് ഷോകളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ മോഡിയോട് എസ്പിജി നിർദേശിച്ചിട്ടുണ്ട്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ റോഡ് ഷോകൾക്കുപകരം പൊതുസമ്മേളനങ്ങൾ നടത്തണമെന്നാണ് നിർദേശം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top