Top
23
Thursday, November 2017
About UsE-Paper

റോഡിലെ നിസ്‌കാരം തടയുന്നില്ലെങ്കില്‍ എങ്ങനെ പൊലീസ് സ്റ്റേഷനിലെ ജന്‍മാഷ്ടമി തടയാനാകും: യോഗി ആദിത്യനാഥ്

Thursday Aug 17, 2017
വെബ് ഡെസ്‌ക്‌

ലക്‌നൗ > ഈദ് കാലത്ത് റോഡിലെ നിസ്‌കാരം  തടയാന്‍ അവകാശില്ലാത്തത് പോലെ പൊലീസ് സ്റ്റേഷനിലെ ജന്‍മാഷ്ടമി ആഘോഷവും വിലക്കാനാകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം സമൂഹത്തിലുള്ള എല്ലാവര്‍ക്കും ഒരുപോലെയാണ്. വര്‍ഷം തോറും ശിവ ആരാധകര്‍ നടത്തുന്ന കാന്‍വാര്‍ യാത്രയില്‍ മൈക്കുകളും സംഗീത ഉപകരണങ്ങളും വിലക്കുമ്പോള്‍ മറ്റ് എല്ലായിടത്തും മൈക്കുകള്‍ നിരോധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ആരാധനാകേന്ദ്രത്തില്‍ നിന്നും ഉയര്‍ന്ന ശബ്ദങ്ങള്‍ ഉണ്ടാകരുത്. ഈ നിരോധനം സാധ്യമല്ലെങ്കില്‍ കാന്‍വാര്‍ യാത്ര സാധാരണപോലെ തന്നെ നടത്താം. ഗ്രാമങ്ങളിലും പട്ടണങ്ങളിലും എല്ലായിടത്തും ഗണേശോത്‌സവം ആഘോഷിക്കുന്നത് ആരും എതിര്‍ക്കില്ല. കാന്‍വാര്‍  യാത്രയില്‍ മൈക്കും സംഗീതവും ഡിജെയും നിരോധിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ആരാധകരുടെ ഇതൊന്നുമില്ലാത്ത യാത്രയെ കാന്‍വാര്‍ യാത്രയെന്നാണോ വിലാപ യാത്രയെന്നാണോ വിളിക്കേണ്ടതെന്നും യോഗി ചോദിച്ചു