19 April Thursday

മുത്തലാഖ് ബില്‍ ബുദ്ധിശൂന്യം: മുസ്ളിംലീഗ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 28, 2017

ന്യൂഡല്‍ഹി > കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് ബില്ലിനെ പാര്‍ലമെന്റിലും പുറത്തും എതിര്‍ക്കുമെന്ന് മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി  പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. പുറത്തുവന്ന ബില്ലിലെ നിര്‍ദേശങ്ങള്‍ ബുദ്ധിശൂന്യമാണ്. ബില്ലിലൂടെ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്തും.  ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും അത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമെന്നും മുസ്ളിംലീഗ് ദേശീയ സെക്രട്ടറിയറ്റ് യോഗത്തിനുശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുത്തലാഖ് ബില്ല് നാളെ ലോക്സഭയുടെ പരിഗണനിയില്‍വന്നേക്കും.  എംപിമാര്‍ക്ക്ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top