19 October Friday

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018


ന്യൂഡല്‍ഹി > ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്‍ ചൊവ്വാഴ്ച രാജ്യസഭ പരിഗണിക്കും. തുടര്‍ച്ചയായി മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത്നിയമവിരുദ്ധമായി കണക്കാക്കുന്ന ബില്‍ കുറ്റം തെളിഞ്ഞാല്‍ മൂന്നുവര്‍ഷം തടവും പിഴയും വ്യവസ്ഥചെയ്യുന്നു.

ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി മുത്തലാഖിനെ പരിഗണിക്കുന്നതിനോട് പ്രതിപക്ഷ പാര്‍ടികള്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ബില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാമെന്ന വാദമാണ് മുസ്ളിം വ്യക്തിനിയമ ബോര്‍ഡിനുള്ളത്. രാജ്യസഭ കൂടി ബില്‍ പാസാക്കിയാല്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മുസ്ളിം സംഘടനകള്‍.
ലോക്സഭയില്‍ ബില്‍ പരിഗണിച്ചപ്പോള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന അഭിപ്രായം ഇടതുപക്ഷ പാര്‍ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ മുന്നോട്ടുവച്ചു.  തൃണമൂല്‍ മാത്രമാണ് നിലവില്‍ പ്രതിപക്ഷനിരയില്‍ ബില്ലിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ടികള്‍ യോജിച്ച് എതിര്‍ത്താല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

പ്രധാന വാർത്തകൾ
Top