Top
18
Monday, December 2017
About UsE-Paper

യോഗ പരിശീലകയായ മുസ്ലിം യുവതിയുടെ വീടിനുനേരെ കല്ലേറ്‌

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

റാഞ്ചി > യോഗ പരിശീലകയായ മുസ്ലിം യുവതിയുടെ വീടിനുനേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. റാഞ്ചിയിലെ ഹാതിയ ഏരിയയിലെ യോഗ പരിശീലകയായ റാഫിയ നാസിന്റെ വീടിനുനേരെയാണ് കല്ലേറുണ്ടായത്.യോഗ അവതരിപ്പിച്ചതിനെക്കുറിച്ച് ദിവസംമുമ്പ് മുസ്ലിം സമുദായത്തില്‍പ്പെട്ട ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം റാഞ്ചി പൊലീസ് സീനിയര്‍ സൂപ്രണ്ടിനെ അറിയിച്ചിരുന്നു.

റാഫിയയുടെ വീടിനുനേരെയും ആക്രമണമുണ്ടായിതിനെത്തുടര്‍ന്ന് ഇവര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കി. ടെലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കിയതിനെത്തുടര്‍ന്നാണ് വീടിനുനേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തും.
 

Related News

കൂടുതൽ വാർത്തകൾ »