20 September Thursday

സേവനവഴിയിൽ പുതുപദ്ധതിയുമായി ‘ഡബ്ബാവാലകൾ’

വെബ് ഡെസ്‌ക്‌Updated: Friday May 18, 2018


മുംബൈ
മഹാനഗരത്തിന്റെ വിശപ്പ‌് മാറ്റുന്ന ‘ഡബ്ബാവാലകൾ’ പുതുസംരംഭത്തിലേക്കും. കൊറിയർ, പാഴ‌്സൽ സർവീസ‌് തുടങ്ങിയ മേഖലകളിലേക്ക‌ുകൂടി തങ്ങളുടെ സേവനം വ്യാപിപ്പിക്കാൻ ഡബ്ബാവാലകൾ ഒരുങ്ങി. പാഴ‌്സൽ, കൊറിയർ സർവീസ‌് തുടങ്ങാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്ന‌് മുംബൈ ഡബ്ബാവാല അസോസിയേഷൻ ഭാരവാഹി സുഭാഷ‌് തലേക്കർ പറഞ്ഞു.നഗരത്തിലും പരിസരങ്ങളിലുമാണ‌് ആദ്യഘട്ടത്തിൽ ഡബ്ബാവാലകളുടെ കൊറിയർ﹣പാഴ‌്സൽ സർവീസ‌് നടപ്പാക്കുക. പദ്ധതി നടത്തിപ്പിന്റെ കാര്യക്ഷമത കണക്കിലെടുത്ത‌് പിന്നീട‌് ഇത‌് വ്യാപിപ്പിക്കാനാണ‌് ലക്ഷ്യമിടുന്നത‌്.

നിലവിൽ മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും കൊറിയറും പാഴ‌്സലും ആവശ്യക്കാർക്ക‌് എത്തിക്കാനാണ‌് ഉദ്ദേശിക്കുന്നത‌്. പദ്ധതി നടപ്പാക്കുകവഴി അസോസിയേഷൻ അംഗങ്ങളുടെ വരുമാനവർധനയും അസോസിയേഷൻ ലക്ഷ്യമിടുന്നു.നിലവിൽ മുംബൈ നഗരത്തിൽമാത്രം അയ്യായിരത്തിലേറെ പേർ ഡബ്ബാവാലകളായി ജോലിചെയ്യുന്നുണ്ട‌്. ദിവസേന രണ്ടു ലക്ഷത്തിലേറെ ടിഫിൻ ബോക‌്സാണ‌് ഇവർ വിതരണം ചെയ്യുന്നത‌്. മഹാനഗരത്തിൽ അതിരാവിലെയടക്കം ഭക്ഷണം ആവശ്യക്കാർക്ക‌് എത്തിക്കുന്ന ഡബ്ബാവാലകളുടെ പ്രവർത്തനം അന്തർദേശീയശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പ്രധാന വാർത്തകൾ
Top