ന്യൂഡല്‍ഹി > ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളിലെ ബിജെപി വിജയത്തെ പരിഹസിച്ചും പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചും നടന് പ്രകാശ് രാജ് രംഗത്ത്. വിജയത്തിന് അഭിനന്ദനങ്ങള്‍, പക്ഷെ പ്രധാനമന്ത്രി താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോയെന്നായിരുന്നു പ്രകാശ് രാജിന്റെ ചോദ്യം. തന്റെ ഫേസ്ബുക്ക് പേജിലാണ് മോഡിക്കെതിരെ താരം ശക്തമായി രംഗത്തെത്തിയത്.
എന്തുപറ്റി പ്രധാനമന്ത്രി, നിങ്ങളുടെ 150 പ്ലസ് സീറ്റുകള്‍ എന്ന കണക്കുകൂട്ടലിന് എന്ന ചോദ്യവും പ്രകാശ് രാജ് ഉന്നയിച്ചു. ജനങ്ങളെ വിഭജിച്ചുള്ള രാഷ്ട്രീയം വിലപ്പോയില്ല അല്ലേ. പാകിസ്താനെക്കാള്‍ വലിയ പ്രശ്നങ്ങള്‍ നമ്മുടെ രാജ്യത്തിനുണ്ട്. ഗ്രാമങ്ങളില്‍ നിരവധിയായ പ്രശ്നങ്ങളുണ്ട്. മാറ്റിനിര്‍ത്തപ്പെട്ട കര്ഷകന്റേയും ദരിദ്രന്റേയും ഗ്രാമീണ ജനതയുടേയും ശബ്ദം അല്‍പ്പം കൂടി ശക്തമായിരിക്കുന്നു. താങ്കള്‍ക്ക് അത് കേള്‍ക്കാന്‍ ആകുന്നുണ്ടോ; അദ്ദേഹം ചോദിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് പ്രചരണത്തിന് ഇറങ്ങിയിട്ടും പ്രതീക്ഷിച്ച വിജയം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായില്ല.ഗുജറാത്തിലെ നഗരങ്ങള്‍ ബി.ജെ.പിക്കൊപ്പം നിന്നപ്പോള്‍ ഗ്രാമങ്ങള്‍ പിന്തുണച്ചത് കോണ്‍ഗ്രസിനെയായിരുന്നു.
ജസ്റ്റ് ആസ്കിംഗ് എന്ന് ഹാഷ്ടാഗോടുകൂടിയാണ് പ്രകാശ് രാജ് പോസ്റ്റിട്ടിരിക്കുന്നത്