25 May Friday

ശ്രീനഗറിൽ സൈന്യവുമാ‌യുള്ള ഏറ്റുമുട്ടലിൽ രണ്ട്‌ തീവ്രവാദികൾ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

ശ്രീനഗർ > ശ്രീനഗറിലെ കരൺ നഗറിനു സമീപം സിആർപിഎഫുമായുള്ള ഏറ്റുമുട്ടറ്റലിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു . ഏറ്റുമുട്ടലിൽ ഒരു സിആർപിഫ് ജവാൻ കൊല്ലപ്പെടുകയും ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു . 30 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇരു  തീവ്രവാദികളെയും വധിക്കാൻ സുരക്ഷാസേനക്ക് കഴിഞ്ഞത്.

പുലർച്ചെ നാലോടെ കരൺ നഗർ 23 ആം ബറ്റാലിൻറെ സുരക്ഷാമേഖലയിലേക്ക് എകെ 47 തോക്കുകളും സ്പോടകവസ്തുക്കളുമായി നുഴഞ്ഞു കയറിയ ഭീകരർ സൈനികർക്ക് നേരെ  നേരെ വെടിവെക്കുകയായിരുന്നു . സുരക്ഷ സേനയുടെ തിരിച്ചടിയിൽ സമീപത്തെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ  അഭയം പ്രാപിച്ച തീവ്രവാദികൾ വെടിവെപ്പ് തുടർന്നു . ഒരാളെ നേരത്തെ വകവരുത്തിയെങ്കിലും അവശേഷിച്ചയാളെ കീഴ്പ്പെടുത്താൻ 30 മണിക്കൂറോളം വേണ്ടി വന്നു.

രണ്ടാമത്തെ തീവ്രവാദിയെയും വെടിവെച്ചിട്ട സൈനികർ പ്രദേശത്ത് പരിശോധന തുടരുകയാണ് . ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കർ എ തോയ്‌ബ ഏറ്റെടുത്തു

പ്രധാന വാർത്തകൾ
Top