19 January Saturday

ജസ‌്റ്റിസ‌് സിക്രിയെ കോമൺവെൽത്ത‌് ട്രൈബ്യൂണലിലേക്ക‌് ശുപാർശ ചെയ‌്തെന്ന വാർത്തയ‌്ക്ക‌് എതിരെ മുൻ ജഡ‌്ജി മാർക്കണ്ഡേയ കട‌്ജു

സ്വന്തം ലേഖകൻUpdated: Sunday Jan 13, 2019

ന്യൂഡൽഹി > ജസ‌്റ്റിസ‌് എ കെ സിക്രിയെ കോമൺവെൽത്ത‌് സെക്രട്ടറിയറ്റ‌് ആർബിട്രി ട്രൈബ്യൂണലിലേക്ക‌് സർക്കാർ ശുപാർശ ചെയ‌്തുവെന്ന വാർത്ത തെറ്റാണെന്ന അവകാശവാദവുമായി സുപ്രീംകോടതി മുൻ ജഡ‌്ജി മാർക്കണ്ഡേയ കട‌്ജു രംഗത്തെത്തി. വാർത്ത വന്ന ഉടൻ താൻ ജസ‌്റ്റിസ‌് സിക്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. വാർത്തയിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്ന‌് അദ്ദേഹം തന്നോട‌് പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ വിശദീകരണം അടുത്തദിവസം തന്റെ ട്വിറ്റർ, ഫേസ‌്ബുക്ക‌് അക്കൗണ്ടിലൂടെ നൽകാമെന്നും കട‌്ജു ട്വീറ്റ‌് ചെയ‌്തു.

സിബിഐ ഡയറക്ടർ സ്ഥാനത്ത‌് നിന്നും അലോക‌്‌വർമയെ നീക്കിയ നടപടി ശരിയാണെന്ന‌് കട‌്ജു നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഉന്നതതലസമിതിയിൽ അംഗമായ ജസ‌്റ്റിസ‌് എ കെ സിക്രിയുമായി താൻ ഫോണിൽ സംസാരിച്ചെന്നും അലോക‌്‌വർമയെ നീക്കാനുള്ള കാരണങ്ങൾ അദ്ദേഹം വിശദീകരിച്ചെന്നും കട‌്ജു അവകാശപ്പെട്ടിരുന്നു. ഇതിന‌് പിന്നാലെയാണ‌് ജസ‌്റ്റിസ‌് സിക്രിയെ കോമൺവെൽത്ത‌് ട്രൈബ്യൂണലിലേക്ക‌് ശുപാർശ ചെയ്തുവെന്ന വാർത്താപോർട്ടലായ ‘ദി പ്രിന്റ‌്’ റിപ്പോർട്ട‌് ചെയ്യുന്നത‌്.  കട‌്ജുവിന്റെ അവകാശവാദം പുറത്തുവന്നിട്ടും ദി പ്രിന്റ‌് വാർത്തയിൽ ഉറച്ചുനിൽക്കുകയാണ‌്. വാർത്ത സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ ചർച്ചയായിട്ടും ജസ‌്റ്റിസ‌് സിക്രിയോ കേന്ദ്രസർക്കാരിന്റെ ബന്ധപ്പെട്ട വിഭാഗങ്ങളോ പ്രതികരിച്ചിട്ടില്ല.

കോമൺവെൽത്ത‌് ആർബിട്രൽ ട്രൈബ്യൂണലിൽ ജസ‌്റ്റിസ‌് സിക്രിയെ അംഗമാക്കണമെന്ന സർക്കാർ ശുപാർശ വിവാദമായതോടെ തന്നെ ആ പദവിയിൽ നിന്നും ഒഴിവാക്കണമെന്ന‌് ആവശ്യപ്പെട്ട‌് അദ്ദേഹം കേന്ദ്രനിയമമന്ത്രാലയത്തിന‌് കത്ത‌് നൽകിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top