16 July Monday

മഹാരാഷ്‌ട്രയില്‍ മറാത്താ -ദളിത് വിഭാഗങ്ങള്‍ തമ്മില്‍ വ്യാപക സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

മുംബൈ > മഹാരാഷ്‌ട്രയില്‍ മറാത്താ -ദളിത് വിഭാഗങ്ങള്‍ തമ്മില്‍ വ്യാപക സംഘര്‍ഷം. ഗൊരേഗാവ് യുദ്ധവാര്‍ഷിക ദിനവുമായി ബന്ധപ്പെട്ടാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നൂറിലേറെ വാഹനങ്ങള്‍  തകര്‍ത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബുധനാഴ്ച ബന്ദ് ആചരിക്കുമെന്ന് ദളിത് സംഘടനകള്‍ അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് റോഡ്- റെയില്‍ ഗതാഗതം താറുമാറായി.

മുംബെയിലെ സ്‌കൂളുകളും കോളേജുകളും  താത്കാലികമായി അടച്ചിരിക്കുകയാണ്. നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ പൊലീസ് സ്വീകരിച്ചുവരികയാണ്. ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top