19 September Wednesday

ഖെജൂരിയില്‍ വീണ്ടും ചെങ്കൊടി ഉയര്‍ന്നു; ഏത് ആക്രമണത്തേയും നേരിടാന്‍ തയ്യാറെന്ന് പ്രവര്‍ത്തകര്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

ബംഗാള്‍ > 9 വര്‍ഷങ്ങള്‍ക്ക് ശേഷം ഖെജൂരിയില്‍ ഒരു സംഘം ചെറുപ്പക്കാര്‍ ചേര്‍ന്ന് വീണ്ടും സിപിഐ എം പാര്‍ടി ഓഫീസ് തുറന്നു. മാവോയിസ്റ്റ്തൃണമൂല്‍ കോണ്‍ഗ്രസ് അക്രമങ്ങളെത്തുടര്‍ന്ന് 2009 മുതല്‍ സിപിഐ എം ന് യാതൊരു പ്രവര്‍ത്തനവും സംഘടിപ്പിക്കാന്‍ പറ്റാതിരുന്നൊരു സ്ഥലമാണ് ബംഗാളിലെ ഖെജൂരി. 2009ല്‍ പാര്‍ടി ഓഫീസടക്കം മാവോയിസ്റ്റുകളും തൃണമൂല്‍ ക്രിമിനലുകളും തകര്‍ത്തുകളഞ്ഞിരുന്നു.ഇവിടെയാണ് വീണ്ടും ശക്തി തെളിയിച്ചുകൊണ്ട് പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ തുടക്കമായി പാര്‍ട്ടി ഓഫീസ് തുറന്നിരിക്കുന്നത്
 
ഓഫീസിന് മുകളില്‍ ചെങ്കൊടി ഉയര്‍ത്തുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്ത പ്രവര്‍ത്തകര്‍ എപ്പോള്‍ വേണമെങ്കിലും തൃണമൂല്‍ ആക്രമണം നേരിടാന്‍ തയ്യാറായി തന്നെയാണ് നില്‍ക്കുന്നതെന്ന് വ്യക്തമാക്കി

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top