18 November Sunday

40 കോടിയുടെ മയക്കുമരുന്നും കള്ളനോട്ടുമായി ബിജെപി നേതാവ് അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

പിടികൂടിയ മയക്കു മരുന്ന്

ഗുവാഹത്തി >  40 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും നിരോധിത നോട്ടുകളുമായി മണിപ്പൂരില്‍ ബിജെപി നേതാവ് പിടിയില്‍. മണിപ്പൂരിലെ ചണ്ടാല്‍ ജില്ലയിലെ ബിജെപി നേതാവും സ്വയംഭരണാധികാരമുളള ജില്ലാ കൗണ്‍സില്‍ (എഡിസി) ചെയര്‍മാനുമായ ലുങ്കോസി സുവിനെയാണ് നര്‍ക്കോട്ടിക്‌സ് വിഭാഗം അറസ്റ്റ് ചെയ്തത്.

നാര്‍ക്കോട്ടിക് വിഭാഗം ഇന്നലെ രാത്രി ലട്ട്‌ഖോസി സുവിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ 4.595 കിലോഗ്രാം തൂക്കമുളള ഹെറോയിന്‍, 280000 വേള്‍ഡ് ഓഫ് യുവേസ്  മയക്കുമരുന്ന് ഗുളികകള്‍,  95,000 രൂപ വിലമതിക്കുന്ന പഴയ നോട്ടുകള്‍, 0.32 എന്‍പിബി പിസ്റ്റള്‍, 21 വെടിയുണ്ടകള്‍, എട്ട് ബാങ്ക് പാസ്‌ബുക്ക്, രണ്ട് തോക്ക് ലൈസന്‍സ് ബുക്ക് എന്നിവ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

എസ്‌തര്‍ വുഗേനിയം, മുന്‍ സോ എറിക്, തെരേസ നഗെയ്‌റ്റ നെന്‌‌ബോയ്, ലോറന്‍സ് സു, മിനാല്‍ മേറ്റ്, സിയോ ജമംതാങ് മേറ്റ്, പബ്ലിക് റിലേഷന്‍സ് ഓഫീസുറും കൗണ്‍സില്‍ ചെയര്‍മാനുമായ എംടി ജംകോഹോ എന്നിങ്ങനെ ഏഴുപേരേയും സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലാങ്കോള്‍ ഗെയിം ഗ്രാമത്തില്‍ രണ്ട് സ്യൂട്ട് കേസുകളിലായാണ് നിരോധിത മയക്കുമരുന്നുകള്‍ ബിജെപി നേതാവ് സൂക്ഷിച്ചിരുന്നത്. ഇതിനായി മയക്കുമരുന്നുകള്‍ സോപ്പുപ്പെട്ടികളിലാക്കി ചെറിയ മറ്റു നാല് ചെറിയ പെട്ടികളിലാക്കി മാറ്റിയാണ് സൂക്ഷിച്ചിരുന്നതന്നെ് പൊലീസ് വ്യക്തമാക്കി.

ചണ്ടേല്‍ ജില്ലാ കൗണ്‍സിലിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ലട്ട്‌ഖോസി സു കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിലും ലട്ട്‌ഖോസി നിര്‍ണായക പങ്കു വഹിച്ചിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top