11 December Tuesday

'അക്രമ രാഷ്‌ട്രീയത്തിനെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതിഷേധമുയര്‍ത്തണം'; മണിക് സര്‍ക്കാറിനെതിരായ ബിജെപി അക്രമത്തില്‍ മുഖ്യമന്ത്രി പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 17, 2018


തിരുവനന്തപുരം > ത്രിപുരയില്‍ മുന്‍ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ പങ്കെടുത്ത  യോഗത്തിനു നേരെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി പ്രതിഷേധിച്ചു. ബിഷാല്‍ഗഢിലെ സിപിഐ എം ഓഫീസില്‍ മണിക് സര്‍ക്കാര്‍ സംസാരിക്കുന്നതിനിടെ ഓഫീസ് വളഞ്ഞാണ് ബിജെപിക്കാര്‍ അക്രമം നടത്തിയത്.

യോഗത്തിനെത്തിയ ധാരാളം പേര്‍ക്ക് പരിക്കേറ്റു. സിപിഐ എം എംഎല്‍ എയുടെ കാര്‍ ആക്രമിക്കപ്പെട്ടു. ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ വന്നശേഷം സിപിഐ എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ തുടര്‍ച്ചയായ അക്രമങ്ങളാണ് നടക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ ത്രിപുര ഗവണ്‍മെന്റ് നടപടിയെടുക്കണം.

അക്രമ രാഷ്‌ട്രീയത്തിനെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതിഷേധമുയര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top