21 November Wednesday

പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടി: മമത 3 മന്ത്രിമാരെ പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018



കൊ‌ൽക്കത്ത > പ്രാദേശിക തെരഞ്ഞെടുപ്പിനുപിന്നാലെ മൂന്നു മന്ത്രിമാരെ പുറത്താക്കി പശ‌്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പ്രതിപക്ഷപാർടികൾ ഭേദപ്പെട്ട പ്രകടനം കാഴ‌്ചവച്ച ജില്ലകളിൽനിന്നുള്ള മന്ത്രിമാരെയാണ‌് പുറത്താക്കിയത‌്. തൃണമൂൽ വ്യാപക ആക്രമണം അഴിച്ചുവിട്ടിട്ടും ചില ജില്ലകളിൽ പ്രതിപക്ഷം സീറ്റുകൾ നേടിയിരുന്നു

ജാർഗ്രാം, അലിപുർദാർ, നാദിയ എന്നീ ജില്ലകളിൽനിന്നുള്ള ചുരാമണി മഹതൊ, കുജൂർ കോംസ്, അബനി മോഹൻ ജോർദാർ എന്നിവരെയാണ‌് മന്ത്രിസഭയിൽനിന്ന‌് പുറത്താക്കിയത‌്. മമതയുടെ അസന്തുഷ്ടിക്ക‌് ഇരയായ മുതിർന്ന മന്ത്രിമാരായ സുബ്രതാ മുഖർജി, സോവൻ ദേബ് ചാറ്റർജി, രാജീബ് ബാനർജി എന്നിവരുടെ വകുപ്പുകളിലും മാറ്റംവരുത്തി.

ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ വേണ്ടജാഗ്രത കാണിക്കാതിരുന്നതാണ‌് പ്രതിപക്ഷം കൂടുതൽ സീറ്റുകൾ നേടാനിടയാക്കിയതെന്നാണ‌് തൃണമൂൽ വിലയിരുത്തൽ.  തെരഞ്ഞെടുപ്പിൽ ആദിവാസി, പിന്നോക്ക മേഖലകളിലും തൃണമൂലിന് തിരിച്ചടിയേറ്റിരുന്നു.

പ്രധാന വാർത്തകൾ
Top