Top
20
Monday, November 2017
About UsE-Paper

കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മഹാധര്‍ണയ്ക്ക് തുടക്കം കുറിച്ചു

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ-ദേശവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ്‌ യൂണിയനുകള്‍ പാര്‍ലമെന്റിന് മുന്നില്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ മഹാധര്‍ണയ്ക്ക് തുടക്കം കുറിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന്  തൊഴിലാളികളും ജീവനക്കാരും ധര്‍ണയില്‍ അണിനിരന്നു. ശനിയാഴ്ച വരെ തുടരുന്ന മഹാധര്‍ണ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ സംഘടനകളാണ് സംഘടിപ്പിക്കുന്നത്. ബിഎംഎസ് മഹാധര്‍ണയില്‍ പങ്കാളികളല്ല.  ബിഎംഎസ് സംയുക്ത പ്രക്ഷോഭത്തില്‍ ഇല്ലെങ്കിലും സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ള 12 ഇന ആവശ്യങ്ങളില്‍ ഒപ്പുവെച്ചിരുന്നു.

കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പാര്‍ലമെന്റിന് മുന്നില്‍  സംഘടിപ്പിച്ച മഹാധര്‍ണയില്‍ നിന്ന്കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പാര്‍ലമെന്റിന് മുന്നില്‍ സംഘടിപ്പിച്ച മഹാധര്‍ണയില്‍ നിന്ന്


കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിച്ച് തൊഴിലില്ലായ്‌മക്ക് തടയിടുന്നതടക്കം കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി മുന്നോട്ടുവെയ്ക്കുന്ന 12 ഇന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ട്രേഡ്‌ യൂണിയനുകളുടെ ധര്‍ണ. തൊഴില്‍ നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കുക, സാര്‍വത്രിക സാമൂഹികസുരക്ഷ ഉറപ്പാക്കുക, മിനിമം കൂടലി 18000 രൂപയായി ഉയര്‍ത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ അവസാനിപ്പിക്കുക, റെയില്‍വെയില്‍ അടക്കം വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയുക, സ്ഥരിംസ്വഭാവമുള്ള തൊഴിലുകളില്‍ കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ട്രേഡ്‌ യൂണിയനുകളുടെ മുഖ്യആവശ്യങ്ങള്‍.
 

Related News

കൂടുതൽ വാർത്തകൾ »