16 August Thursday

മധ്യപ്രദേശില്‍ പശു സംരക്ഷണ ബോര്‍ഡ് അധ്യക്ഷന് ക്യാബിനറ്റ് പദവി

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

ഭേപ്പാൽ > മധ്യപ്രദേശ് പശു സംരക്ഷണ ബോർഡ് അധ്യക്ഷൻ സ്വാമി അഖിലേശ്വരാനന്ദിന് ക്യാബിനറ്റ് പദവി. ശിവരാജ‌് സിങ‌് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെതാണ‌് തീരുമാനം. കഴിഞ്ഞമാസം അഖിലേശ്വരാനന്ദ‌് ഉൾപ്പെടെ അഞ്ച‌് ഹിന്ദുമത നേതാക്കൾക്ക‌് സഹമന്ത്രിസ്ഥാനം നൽകിയിരുന്നു. ഇവരെയെല്ലാം നർമദാ നദീ സംരക്ഷണ സമിതി പാനലിലും ഉൾപ്പെടുത്തി.

എന്നാൽ, ഇവരുടെ കൂടെ പ്രവർത്തിക്കാനാകില്ലെന്ന‌ും രാജിവയ‌്ക്കുകയാണെന്നും അഖിലേശ്വരാനന്ദ‌് അറിയിച്ചിരുന്നു. ഇതിന‌ു പിന്നാലെയാണ‌് അനുനയനീക്കമെന്ന നിലയിൽ സർക്കാർ പുതിയ പദവി നൽകിയിരിക്കുന്നത‌്. ഇദ്ദേഹത്തിനൊപ്പം സഹമന്ത്രിസ്ഥാനം ലഭിച്ച ഭയ്യുജി മഹാരാജ‌് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

പ്രധാന വാർത്തകൾ
Top