20 September Thursday

കരുണാനിധിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; കാവേരി ആശുപത്രിക്കുമുന്നിൽ സംഘർഷം

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018

ചെന്നൈ> ഡിഎംകെ നേതാവും തമി‍ഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ  എം കരുണാനിധിയുശട ആരര്യൈനില അതീവഗുരുതരാവസ്‌ഥയിൽ തുടരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും നിരീക്ഷണം തുടരുകയാണെന്നും അല്‍പ്പ സമയത്തിനുമുന്‍പ് ആശുപത്രി അധികൃതര്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

 കരുണാനിധി ചികിത്സയില്‍ ക‍ഴിയുന്ന ചെന്നൈ കാവേരി ആശുപത്രിക്കുമുന്നില്‍ പ്രവര്‍ത്തകരുടെ തിരക്കേറി. തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഡിഎംകെ അണികളും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.

കരുണാനിധിയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷയൊരുക്കി തമി‍ഴ്‌നാട്.

കരുണാനിധി ഇപ്പോ‍ഴും വിദഗ്ദ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സേലത്തെ പരുപാടി റദ്ദാക്കി ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.

കുടുംബാംഗങ്ങളെല്ലാം നേരത്തെ തന്നെ ആശുപത്രിയിലെത്തിയിരുന്നു. പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും അഭ്യൂഹങ്ങളില്‍ ആശങ്കപ്പെടരുതെന്നും ഡിഎംകെ നേതാവ് എ രാജ അറിയിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ തയ്യാറായില്ല.

കെഎസ്‌ആർടിസി ബസുകൾ തിരികെ വിളിച്ചു

പാലക്കാട് >  കരുണാനിധിയുടെ ആരോഗ്യം വഷളായതിനെ തുടർന്ന് തമിഴ്‌നാട്ടിലെ സംഘർഷ സാധ്യത കണക്കാക്കി കെഎസ്ആർടിസി ബസ്സുകൾ തിരികെ വിളിച്ചു. പൊള്ളാച്ചി, കോയമ്പത്തൂർ ഇന്റർസ്റ്റേറ്റ് ബസ്സുകൾ ആളെ ഇറക്കി തിരികെ പാലക്കാടെത്തണമെന്നാണ് ഡിപ്പൊ എഞ്ചിനീയറുടെ അറിയിപ്പ്. രാവിലെ ട്രിപ്പ് എടുത്തു വരേണ്ട ബസ്സുകൾ അർധരാത്രിയോടെ തന്നെ പാലക്കാട് ഡിപ്പോയിലെത്തിച്ചു.

 

പ്രധാന വാർത്തകൾ
Top