15 November Thursday

ഫെഡറലിസം സംരക്ഷിക്കാന്‍ കരുണാനിധി നടത്തിയ പോരാട്ടങ്ങള്‍ അവിസ്മരണീയം: പിബി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

ന്യൂഡല്‍ഹി> ദ്രവീഡിയന്‍ പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവും ഡിഎംകെ അധ്യക്ഷനും തമിഴ്നാട് രാഷ്ട്രീയത്തിലെ അതികായനുമായ എം കരുണാനിധിയുടെ വിയോഗത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹം അഞ്ച് പ്രാവശ്യം തമിഴ്നാട് മുഖ്യമന്ത്രിയായി. ഒരിക്കല്‍പോലും പരാജയപ്പെടാതെ 13 തവണ തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ബഹുമുഖ വ്യക്തിത്വത്തിനു ഉടമയായിരുന്നു കരുണാനിധി. കഴിവുറ്റ ഭരണാധികാരി, എഴുത്തുകാരന്‍, മികച്ച പ്രഭാഷകന്‍, യുക്തിവാദമതനിരപേക്ഷ മൂല്യങ്ങളുടെ പോരാളി എന്നീ നിലകളില്‍ അദ്ദേഹം അറിയപ്പെട്ടു. തമിഴ്നാട് രാഷ്‌ട്രീയത്തിലെയും സമൂഹത്തിലെയും ധാരകള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ചു.

ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ നടത്തിയ സുസ്ഥിരമായ പോരാട്ടങ്ങളുടെയും സാമൂഹികനീതിക്കുവേണ്ടിയുള്ള നിലപാടിന്റെയും പേരില്‍ അദ്ദേഹം അവിസ്മരണീയനാകും. ദേശീയ രാഷ്‌ട്രീയത്തില്‍ മുന്നണിസംവിധാനം രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് പ്രധാനമായിരുന്നു.

കരുണാനിധിയുടെ കുടുംബാംഗങ്ങളെയും ഡിഎംകെ പ്രവര്‍ത്തകരെയും തമിഴ്‌നാട് ജനതയെയും പൊളിറ്റ്ബ്യൂറോ അനുശോചനം അറിയിച്ചു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top