11 December Tuesday

ലോറി സമരം പിന്‍വലിച്ചു; ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018

ന്യൂഡല്‍ഹി > ലോറി ഉടമകള്‍ രാജ്യവ്യാപകമായി നടത്തിവന്ന സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സമരക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേകം സമിതിയെ രൂപീകരിക്കുമെന്നും ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി ലോറി ഉടമകള്‍ സമരത്തിലായിരുന്നു.

ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക, റോഡുകള്‍ ടോള്‍ മുക്തമാക്കുക തുടങ്ങി അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 20 മുതലാണ് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പണിമുടക്ക് ആരംഭിച്ചത്.  ഈ സംഘടനയില്‍ അഫിലിയേറ്റ് ചെയ്ത ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ നേതൃത്വത്തിലാണ് സംസ്ഥാനത്ത് പണിമുടക്ക്.


 

പ്രധാന വാർത്തകൾ
Top